ഒടുവിൽ നടപടി; എൻടിഎയിൽ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

insight kerala

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വൻ പ്രതിഷേധങ്ങൾക്ക് പിന്നാലെ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻടിഎ) നിന്ന് 47 പേരെ പിരിച്ചുവിട്ടു. ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.

ഇവരിൽ ചില ഉദ്യോഗസ്ഥർക്കെതിരെ നിയമപരവും ക്രിമിനലുമായ നടപടികൾ കൂടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിച്ചു. പ്രതിഷേധം കനക്കുന്നതിനിടെ എൻടിഎയിൽ വൻ അഴിച്ചുപണിയാണ് കേന്ദ്രത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായിരിക്കുന്നത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വെച്ച് കേന്ദ്രസർക്കാർ പ്രതിനിധി സംഘം സിജെപി നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ്നിർണായക നടപടി. 

പരീക്ഷാ പേപ്പർ ചോർച്ച തടയാൻ ശക്തമായ പുതിയ നിയമം ഉടൻ വരുമെന്ന് വിദ്യാർത്ഥി പ്രതിഷേധക്കാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ ഉറപ്പുനൽകിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് പ്രധാനമന്ത്രിയുടെ ഈ സന്ദേശമെത്തിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article