പ്ലസ് വൺ പരീക്ഷാഫലം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വെബ്സൈറ്റിൽ

insight kerala

സംസ്ഥാനത്ത് പ്ലസ് വൺ, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഫലം വെബ്സൈറ്റിൽ ലഭ്യമാകും. മാർച്ച് മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിക്കുന്നത്. results.hse.kerala.gov.in എന്ന വെബ്സൈറ്റിലാണ് പ്രതീക്ഷാ ഫലം അറിയാനാകുന്നത്. ജൂൺ മാസം പത്താം തീയതി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും പശ്ചിമേഷ്യയിൽ പരീക്ഷ മാറ്റിവെച്ചതിനെ തുടർന്ന് ഫലപ്രഖ്യാപനവും നീളുകയായിരുന്നു. കഴിഞ്ഞവർഷം ജൂൺ രണ്ടിനായിരുന്നു പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്.

Share This Article