തൃശൂർ ചാലക്കുടി കൊമ്പിടിഞ്ഞാമാക്കൽ സപ്ലൈകോ ഗോഡൗണിൽ ഭരണകക്ഷി എംഎൽഎയുടെ പ്രതിഷേധം. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിന്റെതാണ് പ്രതിഷേധം. റേഷൻ കടകളിലേക്ക് സ്റ്റോക്ക് വരുന്നില്ല എന്ന് പലതവണ പരാതിപ്പെട്ടിട്ടും നടപടി ഇല്ലാത്തതിലാണ് പ്രതിഷേധം. കരാറുകാരന്റെ ഭാഗത്ത് വലിയ വീഴ്ച എന്ന് പ്രതിഷേധക്കാർ. സംഭവത്തിൽ സപ്ലൈകോ അസിസ്റ്റൻറ് മാനേജരും എംഎൽഎയും തമ്മിൽ വാക്കു തർക്കം ഉണ്ടായി. കരാറുകാരനെ മാറ്റണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഭവത്തിൽ നടപടിയുണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് എംഎൽഎ അറിയിച്ചു.
