ഡോ റാം പിടിയിലായെന്ന് സൂചന; ആന്ധ്രയിലെ ചിറ്റൂരിൽ

insight kerala

ഡെന്റൽ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതി ഡോ.എം കെ റാം പിടിയിലായെന്ന് വിവരം. ക്രൈം ബ്രാഞ്ച് സംഘം ആന്ധ്ര പ്രദേശിലെ ചിറ്റൂരിൽ നിന്നും കസ്റ്റഡിയിൽ എടുത്തതായി സൂചന. റാം ഒളിവിൽ കഴിയുന്നത് ചിറ്റൂരിലെന്ന്‌ കണ്ടെത്തിയിരുന്നു.

മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ്‌ റാമിനായി അന്വേഷണം വ്യാപിപ്പിച്ചിച്ചത്. ജൂൺ 19ന് ഹൈക്കോടതി റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയപ്പോൾ ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെത്തി അറസ്റ്റിനു നീക്കം നടത്തിയിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ള റാം പിടികൊടുക്കാതെ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം ആന്ധ്രയിലെത്തി.

Share This Article