മലപ്പുറത്ത് കടല തൊണ്ടയിൽ കുടുങ്ങി 3 വയസുകാരൻ മരിച്ചു. ബേക്കറി പലഹാരത്തിലെ കടല തൊണ്ടയിൽ കുടുങ്ങി മലപ്പുറം കൊണ്ടോട്ടിയിൽ മൂന്ന് വയസുകാരൻ മരിച്ചു.
കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകനായ മുഹമ്മദ് റിസാനാണ് മരിച്ചത്. വെല്ലക്കാടൻ മുനീർ ഫർസീന ദമ്പതികളുടെ മകൻ മുഹമ്മദ് റിസാൻ . തിങ്കളാഴ്ച രാവിലെ ഭക്ഷണത്തിനു ശേഷം
വീട്ടിലിരുന്ന് ബേക്കറി പലഹാരമായ മിക്ച്ചർ കഴിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അതിലെ കടല കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
ശ്വാസതടസം നേരിട്ട കുട്ടിയെ ഉടൻ തന്നെ കുന്നുംപുറത്തെ ആശുപത്രിയിൽ എത്തിച്ചു
വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

