തിരുവനന്തപുരം കുമാരപുരം പൂന്തി റോഡിൽ ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച. അഗ്നിശമന സേനം സ്ഥലത്തെത്തി. റോഡ് നിർമാണത്തിനായി റോഡിന്റെ വശങ്ങൾ ജെസിബി ഉപയോഗിച്ച് കുഴിക്കുന്നതിനിടെയാണ് പൈപ്പ് ലൈനിൽ പൊട്ടലുണ്ടായത്. ഈ ഭാഗത്തേക്കുള്ള വാൽവ് എല്ലാം അടച്ച് അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഗ്യാസ് ചോർച്ച നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. അഗ്നിശമന സേന ഉൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.
വാതക ചോർച്ചയെ തുടർന്ന് ആളുകളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. കിംസ് ആശുപത്രിക്ക് മുന്നിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. അഗ്നിശമനാസേന സ്ഥലത്തെത്തി വാതക ചോർച്ച പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഈ ഭാഗത്തേയ്‌ക്കുള്ള വാൽവെല്ലാം അടച്ച് പൈപ്പിന്റെ അറ്റക്കുറ്റപണികൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഗ്യാസ് ചോർച്ച നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഈ ലൈനിലൂടെയുള്ള ഗ്യാസ് വിതരണം താൽക്കാലികമായി നിർത്തലാക്കി.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൈപ്പ് ലൈനിന്റെ കേടുപാട് പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

