ഒരു പൊതുപരിപാടിക്കിടെ തന്റെ ചിത്രം മോശമായ രീതിയിൽ ചിത്രീകരിച്ചു എന്ന് വെളിപ്പെടുത്തി മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലത്ത് ഒരു സ്കൂളിലെ പരിപാടിക്കിടെ ആയിരുന്നു സംഭവം. മുഖം ഉൾപ്പെടുത്താതെ തന്റെ ശരീരത്തിന്റെ മാത്രം ചിത്രം എടുത്തു. പിന്നീട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഇത് കണ്ട ചിലർ പ്രശ്നമുണ്ടാക്കി. ചിത്രം ഡിലീറ്റ് ചെയ്യിച്ചെങ്കിലും മറ്റു ചിലർ സ്ക്രീൻ ഷോട്ട് എടുത്തു. മന്ത്രിയായ തന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്താകും എന്നാണ് ബിന്ദു കൃഷ്ണ ചോദിച്ചത്.
