തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യുടെ പ്രസംഗം സർക്കാർ സ്കൂളിൽ തത്സമയം പ്രദർശിപ്പിച്ച ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ. കരൂർ കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയൻ സ്കൂളിലെ ഹെഡ്മിസ്ട്രസ് എസ് മല്ലികയെയാണ് സർക്കാർ സസ്പെൻഡ് ചെയ്തത്. തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ആണ് സസ്പെൻഡ് ചെയ്തത്. ഗുരുതര ചട്ടലംഘനമാണ് അധ്യാപിക നടത്തിയതെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. സ്‌കൂളുകൾ രാഷ്ട്രീയ പാർട്ടിയുടെ പരിപാടിക്ക് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹൻ കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു. വിജയ് യുടെ പ്രസംഗം സ്‌കൂളിൽ കുട്ടികൾ കാണുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി
