ലക്ഷ്മി പ്രിയയ്ക്ക് എതിരെ കേസെടുക്കണം; മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു

insight kerala

കൊച്ചി : അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മിപ്രിയയ്ക്ക് എതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. തൃപ്പൂണിത്തുറ മജിസ്ട്രേട്ട് കോടതിയാണ് ഉത്തരം വിട്ടത്.

ലക്ഷ്മി പ്രിയയുടെ പരാതിയിൽ അൻസിബയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും അനാവശ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ പരാതി. ഇതിനെതിരെ അൻസിബ കേസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ അൻസിബയുടെ പരാതിയിൽ കഴമ്പില്ല എന്ന് കണ്ടെത്തിയ പോലീസ് കേസെടുത്തിരുന്നില്ല. ഇതേ തുടർന്ന് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡിജിപി ക്കും അടക്കം അൻസിബ പരാതിയും നൽകിയിരുന്നു. തുടർന്ന് മജിസ്ട്രേറ്റ് കോടതിയിലും ഹർജി ഫയൽ ചെയ്തു. ആ ഹർജിയിലാണ് ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവായിരിക്കുന്നത്.

മുമ്പ് അപവാദ പ്രചാരണത്തിൽ നടൻ ടിനി ടോമിനെതിരെയും കേസെടുക്കാൻ കോടതി നിർദേശിച്ചിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article