കൊല്ലത്ത് പൊലീസ് ക്വാട്ടേഴ്സിൽ നിന്ന് 6 പവൻ സ്വർണം മോഷണം പോയി. തിരുവനന്തപുരം എ ആർ ക്യാമ്പിലെ പൊലീസ് കോൺസ്റ്റബിൾ മുബാറക്കിന്റെ ക്വാർട്ടേഴ്സിലാണ് കവർച്ച. ക്വാർട്ടേഴ്സിൽ ആരും ഇല്ലാത്ത സമയത്ത് രാവിലെ 10.30 ഓടെ കതകിലെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്.
