കുട്ടനാട്ടിലെ അവധി വിവാദം; മുഖ്യമന്ത്രിയെ ഇന്ന് നേരിട്ട് കാണാൻ റെജി ചെറിയാൻ

insight kerala

കുട്ടനാട്ടിലെ അവധി വിവാദത്തിൽ മുഖ്യമന്ത്രിയെ ഇന്ന് നേരിട്ട് കാണാൻ ഒരുങ്ങുകയാണ് എംഎൽഎ. കുട്ടനാട് എംഎൽഎ റെജി ചെറിയാൻ വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തും. കുട്ടനാട്ടിലെ വള്ളംകളി അവധിയേക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രതികരണം വിവാദമായ പശ്ചാത്തലത്തിലാണ് എംഎൽഎ നേരിട്ട് കാണുന്നത്.

ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ സബ്മിഷൻ. പരിശോധിച്ച് തീരുമാനിക്കാമെന്ന് സബ്മിഷന് മറുപടി പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി സീറ്റിൽ ഇരുന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയോട് ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്ന് പയുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു. സഭയിലെ മൈക്ക് പിടിച്ചെടുത്ത സംഭാഷണമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Share This Article