പബ്ലിക് സര്‍വ്വീസ് കമ്മീഷന് ആസൂത്രണ ബോര്‍ഡിലെ ഉന്നത പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഉണ്ടായ വന്‍ ക്രമക്കേടു നടന്നെന്ന പരാതി ഇന്ന് ചേരുന്ന പി എസ് സി യോഗം ചര്‍ച്ച ചെയ്യും. വീഴ്ച്ചയില്‍ പി എസ് സി അന്വേഷണം പ്രഖ്യാപിച്ചേക്കും. പരീക്ഷയെഴുതിയ പലരുടെയും 10 ഉത്തരങ്ങള്‍ പരിശോധിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. മൂല്യ നിര്‍ണയം നടത്താത്ത 10 ചോദ്യങ്ങള്‍ പുനർമൂല്യ നിര്‍ണയം നടത്തിയേക്കും .
സംസ്ഥാന സര്‍ക്കാരിനെ നേരിട്ട് ഉപദേശം നല്കുന്ന ആസൂത്രണ ബോര്‍ഡിലെ ഉന്നത പദവിയിലേക്കാണ് വഴിവിട്ട നിയമനം നടത്തിയെന്ന ആരോപണം ഉയരുന്നത്. ഒരു ഒഴിവുമാത്രമുള്ള പദവിയിലേക്ക് എഴുത്ത് പരീക്ഷ നേരത്തെ നടത്തിയിരുന്നു. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചക്കുള്ളിലാണ് പി എസ് സി നിയമന ശുപാര്‍ശ നല്‍കിയത്. നിയമനം ലഭിച്ച ഉദ്യോഗാര്‍ഥിക്ക് നോട്ടീസ് അയക്കാനും പി എസ് സി ആലോചിക്കുന്നുണ്ട്.
