തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ നീക്കം. 29 ആം തീയതി കൗൺസിൽ യോഗം ചേരുകയാണ്. വാഴോട്ടുകോണം കൗൺസിലർ ആർ സുഗതൻ കാപ്പ കേസിൽ ജയിലിൽ കഴിയുകയാണ്. സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയ സാഹചര്യത്തിൽ രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തിട്ടുമില്ല. കോർപ്പറേഷനിൽ ഭരണ മുന്നണിയായ NDA യ്ക്ക് ഒരു കൗൺസിലറുടെ അസാന്നിധ്യം വളരെയേറെ നിർണ്ണായകമാണ്. സുഗതന് ജാമ്യം ലഭിക്കുന്നതിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കുന്ന അടക്കം നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
അതേസമയം എൽഡിഎഫും യുഡിഎഫും കൈകോർത്ത് അവിശ്വാസ പ്രമേയം കൊണ്ടുവരും. പ്രതിപക്ഷനേരയിൽ രണ്ടു മുന്നണികളും ഒരുമിച്ച് വന്നാൽ ഭരണപക്ഷത്ത് ബിജെപിക്ക് ഏറെ നിർണായകമാണ് . ബിജെപിയെ ആശങ്കപ്പെടുത്തുന്നതും അതുതന്നെയാണ്.
കഴിഞ്ഞദിവസം ഉണ്ടായ കയ്യാങ്കളിയുടെ പശ്ചാത്തലത്തിൻ നാലു കേസുകൾ മ്യൂസിയം പോലീസ് എടുത്തിട്ടുണ്ട്.

