കോർപ്പറേഷനിലെ അടി; FIRൽ പേര് മാറി; എസ് പി ദീപകിന് പകരം ദീപക് ദേവ്

insight kerala

തിരുവനന്തപുരം : കഴിഞ്ഞദിവസം തിരുവനന്തപുരം കോർപ്പറേഷനിൽ എകോർപ്പറേഷനിൽ കഴിഞ്ഞദിവസം ഉണ്ടായ കോർൽഡിഎഫും ബിജെപിയും തമ്മിലുണ്ടായ പ്രതിഷേധത്തിൽ കേസെടുത്ത് എഫ്ഐആർ ഇട്ടപ്പോൾ പ്രതിയുടെ പേര് മാറി. കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവും സിപിഎം കൗൺസിലറുമായ എസ് പി ദീപകിൻ്റെ പേരിന് പകരം ദീപക് ദേവ് എന്നാണ് എഫ് ഐ ആറിൽ എഴുതി ചേർത്തിരിക്കുന്നത്. FIR ൽ പേര് തിരുത്തുമെന്ന് പോലീസ് അറിയിച്ചു.

കോർപ്പറേഷനിൽ കഴിഞ്ഞദിവസം ഉണ്ടായ കയ്യാങ്കളിയിൽ നാലു കേസുകളാണ് എടുത്തിരിക്കുന്നത്. മേയർ വി വി രാജേഷ്, മുൻ മന്ത്രിമാരായ വി ശിവൻകുട്ടി , കടകംപള്ളി സുരേന്ദ്രൻ എന്നിവരും പ്രതികളാണ്. സിപിഎമ്മിന്റെ പരാതിയിലാണ് മേയർ, ഡെപ്യൂട്ടി മേയർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത് . മേയർ എൽഡിഎഫ് കൗൺസിലർമാരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി. മുൻ മന്ത്രിമാരായ വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ പോലീസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്.

Share This Article