പത്താം ക്ലാസുകാരൻ്റെ വാട്ടർബോട്ടിലിൽ നിന്ന് ചാരായം കണ്ടെത്തി

insight kerala

കോഴിക്കോട് പത്താം ക്ലാസുകാരൻ്റെ വാട്ടർബോട്ടിലിൽ നിന്ന് ചാരായം കണ്ടെത്തി. താമരശ്ശേരിയിലാണ് സംഭവം. അധ്യാപകർ നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്ന് ചാരായം കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് കുട്ടികളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് സഹപാഠി എത്തിച്ചു നൽകിയതാണെന്ന വിദ്യാർത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ വീടിനു സമീപത്തു നിന്നും 28 ലിറ്റർ വാറ്റ് ചാരായം പിടികൂടി. നിരവധി കുട്ടികൾക്ക് വ്യാജമദ്യം എത്തിച്ചു നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. രണ്ടാനച്ഛനാണ് മദ്യം നിർമ്മിക്കുന്നതെന്ന് വിദ്യാർത്ഥി പൊലീസിനെ അറിയിച്ചിട്ടുണ്ട്. നിലവിൽ രണ്ടാനച്ഛൻ ഒളിവിൽ കഴിയുകയാണ്.

Share This Article