റവന്യൂ വകുപ്പിലെ കൂട്ട സ്ഥല മാറ്റത്തിന് സ്റ്റേ. സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലാണ് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്. 181 തഹസിൽദാരുമാരെയും സീനിയർ സൂപ്രണ്ടുമാരെയും സ്ഥലം മാറ്റിയ ലാൻഡ് റവന്യൂ കമീഷണറുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്. പൊതു സ്ഥലമാറ്റത്തിനുള്ള നടപടിക്രമം പുരോഗിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ട സ്ഥലം മാറ്റം നടത്തിയതായാണ് ട്രൈബ്യൂണലിന്റെ കണ്ടെത്തൽ. കരടു പത്രിക പ്രസിദ്ധീകരിച്ച് ഉദ്യേഗസ്ഥരുടെ അഭിപ്രായം ആരായാതെയുള്ള സ്ഥലമാറ്റം നിയമ വിരുദ്ധമാണ്. മഴക്കെടുതികൾ ഉണ്ടാകുന്നതിനാൽ രക്ഷാപ്രവർത്തനം ത്തനം ഏകോപിപ്പിക്കാനാണ് കൂട്ട സ്ഥലമാറ്റമെന്നായിരുന്നു സർക്കാർ വാദം. എന്നാൽ ഇത് ട്രൈബ്യൂണൽ അംഗീകരിച്ചില്ല. അതേസമയം ഉത്തരവ് പ്രകാരം പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിച്ചവർക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചേക്കും.
