കൊച്ചി : നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിൽ നടപടിക്രമങ്ങൾ പോലീസ് ഊർജിതമാക്കുന്നു. അമ്മ പ്രസിഡൻ്റ് എന്ന നിലയിൽ നടി ശ്വേതാ മേനോൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ മൊഴി നൽകി. വർഗീയ അധിക്ഷേപത്തെക്കുറിച്ച് അറിയില്ല എന്നാണ് ശ്വേതാ മേനോൻ മൊഴി നൽകിയിരിക്കുന്നത്. കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ടിനി ടോമിൻ്റെ മൊഴി ഉടൻ രേഖപ്പെടുത്തും.
