ഖമേനിയുടെ സംസ്‌കാരം ജൂലൈ 9 ന്; മൂന്ന് ദിവസത്തെ വിലാപയാത്ര

insight kerala

ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര തീയതി തീരുമാനിച്ചു. ജൂലൈ 9 നാണ് സംസ്‌കാരം. മൂന്ന് ദിവസത്തെ വിലാപയാത്രയ്ക്ക് ശേഷമാണ് സംസ്കാരം നടക്കുക. ജന്മനാടായ മഷ്‌ഹാദിലാണ് സംസ്‌കാരം. ഫെബ്രുവരി 28 നാണ് ഖമേനി കൊല്ലപ്പെട്ടത്.

ടെഹ്‌റാനിലെ ചടങ്ങിൽ മാത്രം 20 മില്യൺ ആളുകൾ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഫെബ്രുവരി 28നാണ് യുഎസ്-ഇസ്രയേല്‍ സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിൽ 86കാരനായ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article