സംസ്ഥാനത്ത് കോളറ ; പാലക്കാട് 2 പേർക്ക് സ്ഥിരീകരിച്ചു

insight kerala

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്നു. നിപയും ഷിഗെല്ലയും എലിപ്പനിയും ഡെങ്കിയ്ക്കു പുറമേ ഇപ്പോൾ കോളറയും സ്ഥിരീകരിച്ചിരിക്കുകയാണ്. പാലക്കാടാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ രണ്ടുപേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ വർഷം സംസ്ഥാനത്ത് ആദ്യത്തെ കേസാണ് കോളറ .

മൂന്ന് പേർക്ക് കൂടി ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചു. പാലക്കാടും കൊല്ലത്തും ആണ് ഷിഗെല്ല ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം വയനാട്ടിൽ ഇന്ന് ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article