അസമിൽ വ്യോമസേന വിമാനം തകർന്നു; 5 സൈനികർക്ക് വീരമൃത്യു

insight kerala

അസമിൽ വ്യോമസേനയുടെ വിമാനം തകർന്നു. അസ്സമിലെ ജോർഹാട്ടിൽ വ്യോമസേന വിമാനം തകർന്നുവീണ് തീപിടിച്ചു. 5 സൈനികർക്ക് വീരമൃത്യു .സഹ പൈലറ്റ് മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. AN-32 എന്ന ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് ആണ് തകർന്നുവീണത്. പിന്നാലെ തീപിടിക്കുകയായിരുന്നു. ജോർഹാട്ടിലെ വ്യോമസേനാ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. അടിയന്തരസഹായത്തിനുള്ള സംഘം സ്ഥലത്തെത്തി, തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.

അസ്സമിൽ  SU-30MKI യുദ്ധവിമാനം തകർന്നുവീണ് രണ്ട് മാസം പിന്നിടുമ്പോഴാണ് വീണ്ടും മറ്റൊരു വിമാനാപകടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Share This Article