വീണയ്ക്ക് വീണ്ടും സമൻസ് അയച്ച് ഇഡി; ബുധനാഴ്ച ഹാജരാകണം

insight kerala

മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ വിജയന് വീണ്ടും സമൻസ് അയച്ചു. ബുധനാഴ്ച ഹാജരാകാൻ ആണ് നിർദ്ദേശം. നേരത്തെ അയച്ച സമൻസിൽ ഇന്നായിരുന്നു ഹാജരാകേണ്ടിയിരുന്നത്. എന്നാൽ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി മറ്റൊരു ദിവസം നൽകണമെന്ന് വീണ ഇഡിയോടം ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും വീണ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ തുടർന്നാണ് ഇ ഡി ഉദ്യോഗസ്ഥർ രണ്ടാമതും സമൻസ് അയച്ചിരിക്കുന്നത്.

Share This Article