പാലാ നഗരസഭയിൽ യുഡിഎഫിൽ തർക്കം. കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണ പരാതി ഉയർന്ന് വന്നു. കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ചെയർപഴ്സന്റെ വാച്ചും ഫയലും മോഷ്ടിച്ചതായി പൊലീസിൽ പരാതി ലഭിച്ചു. തന്നെ കയ്യേറ്റം ചെയ്തെന്ന് ഒരാഴ്ച മുൻപ് ബിജു മാത്യൂസ് സ്വതന്ത്ര മുന്നണിയിലെ ബിനു പുളിക്കക്കണ്ടത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. തർക്കം രൂക്ഷമായാൽ യു ഡി എഫിന് ഭരണ നഷ്ടപ്പെടും എന്ന സ്ഥിതിയുമുണ്ട്.
പാലാ നഗരസഭ കൗൺസിലർമാരായ ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം എന്നിവർക്കെതിരെയാണ് കയ്യേറ്റ പരാതി ഉണ്ടായത്. കോൺഗ്രസ് കൗൺസിലർ ബിജു മാത്യു ആയിരുന്നു പരാതി നൽകിയത്. യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ വെച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു പരാതി. കൊട്ടാരമറ്റം ബസ് സ്റ്റാന്റിലെ ഓട്ടോ സ്റ്റാന്റുമായി ബന്ധപ്പെട്ട തർക്കമാണ് കേസിലേക്ക് നീങ്ങിയത്. എന്നാൽ വാക്കു തർക്കം മാത്രമാണ് നടന്നതെന്ന് ബിനു പുളിക്കകണ്ടം അടക്കമുള്ള മറ്റ് കൗൺസിലർ പറഞ്ഞിരുന്നു.
