രാജ്യസഭാ സീറ്റിൽ നാടകീയത; മധ്യപ്രദേശിൽ കോൺഗ്രസ് പത്രിക തള്ളി

insight kerala

മധ്യപ്രദേശിൽ രാജ്യസഭാ സീറ്റിൽ നാടകീയത . കോൺഗ്രസിന് കനത്ത തിരിച്ചടി. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. മീനാക്ഷി നടരാജൻ്റെ പത്രികയാണ് തള്ളിയത്. കേസ് സംബന്ധിച്ച കാര്യങ്ങൾ മറച്ചുവച്ച് എന്നാണ് പരാതി. ബിജെപിയുടെ പരാതിയെ തുടർന്നാണ് നടപടി. ഇതോടെ മൂന്ന് സീറ്റിലും ബിജെപിക്ക് ജയിക്കാൻ വഴിയൊരുങ്ങി. തിരഞ്ഞെടുപ്പ് സമയത്ത് പൊതുസമുഹത്തിന് മുന്നിൽ വെളിപ്പെടുത്തേണ്ട കാര്യങ്ങൾ മറച്ചുവച്ച് എന്ന് വാദിച്ചുകൊണ്ട് മുതിർന്ന ബിജെപി നേതാവും സംസ്ഥാന മന്ത്രിയുമായ കൈലാഷ് വിജയവർഗിയ റിട്ടേണിംഗ് ഓഫീസർക്ക് മുമ്പാകെ പരാതി നൽകുകയായിരുന്നു. നാമനിർദ്ദേശ രേഖകളിൽ തീർപ്പുകൽപ്പിക്കാത്ത നിയമപരമായ കാര്യങ്ങളെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ സ്ഥാനാർത്ഥികൾ നൽകണമെന്ന് ബിജെപി വാദിച്ചു.

അതേസമയം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഏകപക്ഷീയ നടപടി എന്ന കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാനായി കോൺഗ്രസ് എത്തി. എന്നാൽ ഗേറ്റിന് മുന്നിൽ പ്രതിനിധി സംഘത്തെ തടഞ്ഞു.

Share This Article