ആലപ്പുഴ : മഴയെത്തിയതോടെ വീടുകളിൽ വെള്ളം കയറുന്നു. ദേശീയപാതയിൽ ചേർത്തലയിൽ തോട്ടിലിറങ്ങി നിന്ന് നാട്ടുകാരുടെ പ്രതിഷേധം.
ദേശീയപാത മേൽ പാലത്തിൻറെ അടിവശത്താണ് സ്ഥലം ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ ജനങ്ങൾ പ്രതിഷേധിച്ചത്. നിരവധി വീടുകളിൽ വെള്ളം കയറിയതോടെയാണ് നാട്ടുകാർ തോട്ടിലിറങ്ങി വ്യത്യസ്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. പ്രതിഷേധം കനത്തതോടെ പി പ്രസാദ് എംഎൽഎ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. പ്രതിഷേധക്കാരുമായി ചർച്ച നടത്തി.
വീടുകളിൽ വെള്ളം കയറുന്നു; തോട്ടിലിറങ്ങി ജനങ്ങളുടെ പ്രതിഷേധം
