ബിയറിന് എംആർപിയിൽ നിന്ന് 10 രൂപ അധികം വാങ്ങിയ ബെവ്കൊ ഡിപ്പോ മാനേജർക്ക് 25,010 രൂപ പിഴ.
പത്തനംതിട്ട ഉപഭോക്തൃ കോടതിയുടേതാണ് വിധി.
നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവ് 10000 രൂപയും ഒപ്പം
അധികം വാങ്ങിയ പത്തു രൂപയും നൽകണം.
സർക്കാർ നിർദേശപ്രകാരമാണ് 10 രൂപ കൂടുതൽ വാങ്ങിയതെന്ന വാദം തള്ളി കോടതി തള്ളി.
പത്തനംതിട്ട പെരുനാട് സ്വദേശിയായ ഡി ആകാശ് നൽകിയ പരാതിയിലാണ് കോടതി തീർപ്പ് കൽപ്പിച്ചത്.
ലീഗൽ മെട്രോളജി നിയമപ്രകാരം എംആർപിയിൽ കൂടുതൽ തുക ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. നിലവിൽ സ്റ്റോക്കുള്ള മദ്യത്തിന്റെ വിലയിൽ മാറ്റം വരുത്താൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
