ദുബായിൽ മരിച്ചവരിൽ 5 പേർ ഇന്ത്യാക്കാർ; ബസ് അപകടത്തിൽ ഏഴു മരണം, ഒൻപതു പേർക്ക് പരിക്ക്

insight kerala

ദുബായ് എമിറേറ്റ്സ് റോഡിൽ മിനിബസ് ട്രക്കിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ 7 മരണം. ഒൻപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ച അഞ്ചുപേർ ഇന്ത്യക്കാരാണെന്ന് സൂചന. സാങ്കേതിക തകരാറിനെ തുടർന്ന് റോഡിന് നടുവിൽ പെട്ടെന്ന് നിന്നുപോയ ട്രക്കിലേക്ക് മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് ദുബായ് പൊലീസ് അറിയിച്ചു. 

റോഡിൽ വാഹനം പെട്ടെന്ന് നിർത്തിയപ്പോൾ പിന്നാലെ വന്ന മിനിബസ് ഡ്രൈവർ വേണ്ടത്ര ശ്രദ്ധ പുലർത്താതിരുന്നതും മുൻപിലെ വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാതിരുന്നതുമാണ് വലിയ അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പരുക്കേറ്റ ഒൻപത് പേരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. മറ്റ് നാല് പേർക്ക് പരുക്കുകളുണ്ട്. പരിക്കേറ്റ എല്ലാവരെയും വിദഗ്ധ ചികിൽസയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Share This Article