സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ബോർഡ് യോഗം ചേർന്നു. ചീഫ് സെക്രട്ടറി എ ജയാതിലക് അധ്യക്ഷനായ യോഗത്തിൽ ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വന്ത് സിൻഹ, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ബിജു എന്നിവർ ഔദ്യോഗികമായി പങ്കെടുത്തു. ഡോ ബി അശോക് ഉൾപ്പെടെയുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ ക്ഷണിതാക്കളായി യോഗത്തിൽ പങ്കെടുത്തു. ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് മുന്നോടിയായാണ് യോഗം ചേർന്നത്. രണ്ടുവർഷം കഴിഞ്ഞ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം രണ്ടുവർഷത്തിൽ താഴെ എങ്കിൽ അവരുടെ അനുമതി വാങ്ങണം എന്ന ചട്ടമുണ്ട്. പ്രധാനപ്പെട്ട കേഡർ തസ്തിക തന്നെ വേണമെന്ന് യോഗത്തിൽ പങ്കെടുത്ത് ബി അശോക് ആവശ്യപ്പെട്ടു. മാത്രമല്ല 2026 മാർച്ചിൽ സൈനിക ക്ഷേമ വകുപ്പിലേക്ക് തന്നെ സ്ഥലം മാറ്റിയത് ശരിയായില്ല എന്ന് ബി അശോക് യോഗത്തെ അറിയിച്ചു. ദീർഘവീക്ഷണത്തോടെയുള്ള സ്ഥലംമാറ്റം ആയിരുന്നില്ല എന്നും ബി അശോക് വിമർശിച്ചു. എന്നാൽ ഏത് പോസ്റ്റ് വേണമെന്ന് കാര്യം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയില്ല. അത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തീരുമാനിക്കേണ്ടതാണ്. എന്നാൽ പ്രധാനപ്പെട്ട കേസർ പദവി തന്നെ വേണമെന്ന് ബി അശോക് ആവർത്തിച്ചു.
