ജോർജ് കുര്യന് രാജ്യസഭാ സീറ്റില്ല; കേന്ദ്രമന്ത്രി പദം ഒഴിയും

insight kerala

കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പദവി ഒഴിയാൻ സാധ്യത. രാജ്യസഭാ സീറ്റ് നൽകിയിട്ടില്ല. മധ്യപ്രദേശിൽ രാജ്യസഭാ സീറ്റിലേക്ക് ജോർജ് കുര്യനെ പരിഗണിച്ചില്ല.

ജോർജ് കുര്യൻ, മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ദിഗ്‌വിജയ് സിംഗ് എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളുടെ കാലാവധി അവസാനിക്കുന്നതിനെ തുടർന്ന് ഒഴിവ് വരുന്ന 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 18ന് നടക്കും. ജൂൺ 21 മുതൽ ജൂലൈ 19 വരെയുള്ള വിവിധ തീയതികളിലായി ജനപ്രതിനിധികൾ വിരമിക്കുന്ന 10 സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ നാല് സീറ്റുകൾ വീതവും, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്ന് സീറ്റുകൾ വീതവും, ജാർഖണ്ഡിൽ രണ്ട് സീറ്റുകളിലും മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നിവിടങ്ങളിൽ ഓരോ സീറ്റുകളിലുമാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article