ബന്ധു നിയമനം; മൗനം തുടർന്ന് സണ്ണി ജോസഫ്

insight kerala

സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫാക്കിയത് വിവാദമായിട്ടും മന്ത്രി സണ്ണി ജോസഫ് ഇതുവരെയും പ്രതികരിക്കാൻ തയ്യാറാകുന്നില്ല. വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിട്ടും മൗനം തുടരുകയാണ് മന്ത്രി സണ്ണി ജോസഫ്. ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നുവെന്ന അടിയന്തിര പ്രമേയ നോട്ടീസിനിടെയായിരുന്നു ബന്ധു നിയമനം പ്രതിപക്ഷം ഉയർത്തിയത്.

മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയതാണ് വിവാദം. ഇടത് കാലത്തെ ബന്ധുനിയമനത്തിനെതിരെ ആഞ്ഞടിച്ച യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ പറഞ്ഞതെല്ലാം മറന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമർശനം.

അതേസമയം, ഏറെക്കാലം ഡിസിസി സെക്രട്ടറിയായ പ്രവർത്തിക്കുന്ന ബെന്നി തോമസിൻ്റെ നിയമനം ബന്ധു നിയമനത്തിൽ ഉൾപ്പെടുത്താൻ പാടില്ല എന്നാണ് മന്ത്രിയുടെ അടുത്ത വൃത്തങ്ങൾ വാദിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article