നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി സിപിഎമ്മും സിപിഐയും തമ്മില പോര് മറനീക്കി പുറത്തുവരുന്നു. ഉപനേതാവ് സ്ഥാനം സിപിഎമ്മാണ് സാധാരണ കൈകാര്യം ചെയ്യുന്നതെന്നും അങ്ങനെയാണ് കീഴ് വഴക്കമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം . കെ രാജനെ പ്രതിപക്ഷ ഉപനേതാവാക്കണം എന്ന ആവശ്യം തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആദ്യയോഗം മുതൽ സിപിഐ മുന്നോട്ട് വയ്ക്കുകയാണ് .പക്ഷേ സിപിഎം ഇത് വരെ കേട്ട ഭാവം നടിച്ചിട്ടില്ല. മാത്രമല്ല ഇത്തരമാവശ്യങ്ങളൊന്നും പരിഗണിക്കേണ്ടെന്ന നിലപാടിലുമാണ് സിപിഎം. എൽഡിഎഫിനകത്ത് ആവശ്യപ്പെടേണ്ട കാര്യം ബിനോയ് വിശ്വം പരസ്യമായി പറഞ്ഞതിനെ കൺവീനർ തന്നെ നേരത്തേ തള്ളിപ്പറഞ്ഞിരുന്നു. പിന്നീട് സിപിഎം യോഗങ്ങളിലൊന്നും ഇത് ചർച്ചയായതുമില്ല.
കെഎൻ ബാലഗോപാലാണ് ഇപ്പോൾ പ്രതിപക്ഷ നിരയിലെ രണ്ടാമനായിരിക്കുുന്നത്.ആദ്യ അടിയന്തര പ്രമേയം ഇന്നവതരിപ്പിച്ചതും ബാലഗോപാൽ തന്നെ. ഇത്ര ദിവസമായിട്ടും എഡിഎഫ് പാർലമെൻററി പാർട്ടിയോഗം ചേരാത്തതിലും സിപിഐയ്ക്ക് കടുത്ത അതൃപ്തിയുണ്ട്.

