CBSE ചെയർമാനേയും സെക്രട്ടറിയേയും മാറ്റി; നടപടി പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം

insight kerala

ന്യൂഡൽഹി: സിബിഎസ്ഇ ഉത്തര കടലാസ് മൂല്യനിർണയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഒടുവിൽ പ്രധാനമന്ത്രി ഇടപെട്ടു. സിബിഎസ്ഇ ചെയർമാനേയും സെക്രട്ടറിയും തൽസ്ഥാനത്ത് നിന്ന് നീക്കി. കഴിഞ്ഞ മൂന്ന് ആഴ്ചയായി വിദ്യാർത്ഥികളെ ആശങ്കയിലേക്ക് തള്ളിവിട്ട സംഭവമായിരുന്നു മൂല്യനിർണയം നടത്തിയ ഒഎസ്എം രീതി. 12-ാം ക്ലാസ് ഫലപ്രഖ്യാപനത്തില്‍ പിഴവ് സംഭവിച്ചതായി സിബിഎസ്‌ഇ സമ്മതിച്ചിരുന്നു. ഉത്തരക്കടലാസുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി മൂല്യനിര്‍ണയം നടത്തിയ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് (ഒഎസ്എം) രീതിയില്‍ പാളിച്ച ഉണ്ടായെന്നായിരുന്നു വിശദീകരണക്കുറിപ്പ്. വീഴ്ച്ചയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയെന്നായിരുന്നു കണ്ടെത്തൽ. ഓൺ സ്ക്രീൻ മാർക്കിങ് ട്രയൽ റണ്ണിൽ തന്നെ പിഴവുകൾ കണ്ടെത്തിയിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. മുന്നറിയിപ്പ് അവഗണിച്ചാണ് പ്രധാന പരീക്ഷകളിൽ സിബിഎസ്‌ഇ ഒഎസ്എം രീതി ഉപയോഗിച്ചത്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാൻ കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

പുനർമൂല്യനിർണയത്തിനായി അപേക്ഷ കൊടുക്കുന്നതിലും പിഴവുകൾ പറ്റിയിരുന്നു. സാങ്കേതിക പിഴവുകൾ തുടർച്ചയായി സംഭവിച്ചതിനെ തുടർന്ന് കുട്ടികൾക്ക് പുനർ മൂല്യനിർണയത്തിനായി അപേക്ഷ പോലും നൽകാൻ കഴിഞ്ഞിരുന്നില്ല.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article