തിരുവനന്തപുരത്ത് അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം; റൈഡ് പൊട്ടിവീണു; 25 പേർക്ക് പരിക്ക്; 3 പേർ ഗുരുതരാവസ്ഥയിൽ

insight kerala

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണ് അപകടം. തിരുവനന്തപുരം വെമ്പായത്തുള്ള ‘ഹാപ്പി ലാൻഡ്’ അമ്യൂസ്മെന്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരങ്ങൾ. 25 പേർക്ക് പരിക്കേറ്റതായാണ് വിവരം.

പാർക്കിൽ സന്ദർശകർ കയറിയ റൈഡുകളിൽ ഒന്ന് പെട്ടെന്ന് പൊട്ടി താഴേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ പാർക്ക് അധികൃതരും സ്ഥലത്തുണ്ടായിരുന്നവരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടനടി തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഊഞ്ഞാലിന് താഴെപെട്ടുപോയവർക്കാണ് അപകടം. അടിയിൽപെട്ട 3 പേർക്ക് കാര്യമായ പരിക്കുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article