എക്‌സൈസിലെ കൂട്ടസ്ഥലംമാറ്റം സ്റ്റേ ചെയ്ത് ട്രിബ്യൂണൽ

insight kerala

യു.ഡി.എഫ്.സർക്കാർ അധികാരമേറ്റതിനു പിന്നാലെ എക്സൈസ്‌ വകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ച് വ്യാപക സ്ഥലംമാറ്റം നടന്നു എന്നായിരുന്നു ആക്ഷേപം ഉയർന്നത്. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളടക്കമുള്ളവരെയാണ് വിദൂരസ്ഥലങ്ങളിലേക്കു സ്ഥലംമാറ്റിയത്. വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള ഉദ്യോഗസ്ഥരെയും തലങ്ങുംവിലങ്ങും പായിച്ചിട്ടുണ്ടായിരുന്നു.

ഇതിനെതിരെ സ്റ്റാഫ് അസോസിയേഷൻ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇപ്പോൾ ട്രൈബ്യൂണലിൻ്റെ ഭാഗത്തുനിന്ന് ജീവനക്കാർക്ക് അനുകൂലമായ വിധി ഉണ്ടായിരിക്കുകയാണ്.

തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെല്ലാം അസോസിയേഷൻ നേതാക്കളെ സ്ഥലംമാറ്റിയിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്), പ്രിവന്റീവ് ഓഫീസർ, സിവിൽ എക്സൈസ് ഓഫീസർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ, ഡ്രൈവർ തുടങ്ങിയ തസ്തികകളിലാണ് കൂടുതൽപ്പേരെ സ്ഥലംമാറ്റിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

വിരമിക്കാൻ രണ്ടു വർഷം ബാക്കിയുള്ളവരെ മുൻഗണനാക്രമത്തിൽ അവർ ആവശ്യപ്പെടുന്ന സ്റ്റേഷനുകളിൽ നിയമിക്കണമെന്നാണ് പൊതുഭരണവകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. ഇതെല്ലാം കാറ്റിൽപ്പറത്തി കൂട്ട സ്ഥലംമാറ്റം നടന്നു എന്നുണ് പരാതി ഉയർന്നത്.

Share This Article