അമ്മ ഭാരവാഹികൾക്കിടയിൽ കലഹം കൂടുതൽ രൂക്ഷമാകുന്നു. കൂടുതൽ ആരോപണങ്ങളും പരാതികളും മറനീക്കി പുറത്തുവരുന്നു. നടൻ ടിനി ടോമിനെതിരെ ‘അമ്മ’യ്ക്ക് പരാതി നൽകി നടിയും എക്സിക്യുട്ടീവ് അംഗവുമായ നീന കുറുപ്പ്. അമ്മ കുടുംബസംഗമത്തിൽ ടിനി തന്നെ അപമാനിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പരസ്യമായി അസഭ്യവും അശ്ലീലവും പറഞ്ഞു, ശാരീരികമായി ഭീഷണിപ്പെടുത്തി, ആക്രമിക്കാനും ശ്രമം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉള്ളത്. അതിനിടെ, അൻസിബയോട് അമ്മ ഓഫീസിലേക്ക് എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ടിനി ടോമിന് എതിരായ ആരോപണങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ ചോദിച്ചറിയുന്നതിനായാണ് വിളിപ്പിച്ചിരിക്കുന്നത്. അതേസമയം, അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും.
