മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം കണക്കിലെടുത്ത് ശക്തമായി സുരക്ഷാസന്നങ്ങളാണ് ഒരുക്കിയിരുന്നത്. ഇതേ തുടർന്ന് ക്ഷേത്രദർശനത്തിനായി വന്ന ഭക്തർക്ക് ദർശനം നടത്താൻ കഴിഞ്ഞില്ല. രാത്രി മുതൽ ക്യൂ നിന്ന നിരവധി ആളുകൾ ദർശനം നടത്താതെ മടങ്ങി. മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ജനറൽ പാസുകളും ഒഴിവാക്കിയിരുന്നു.
റവന്യൂ മന്ത്രി എപി അനിൽകുമാറിന്റെ മകൻ എ പി അർജുന്റെ വിവാഹം ഗുരുവായൂർ അമ്പലത്തിൽ ആയിരുന്നു. വിവാഹത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തിയത്. രാവിലെ 6.15 നായിരുന്നു മുഹൂർത്തം. മുഖ്യമന്ത്രി വി ഡി സതീശൻ,കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖർ വിവാഹത്തിന് എത്തിയിരുന്നു.
