നിയന്ത്രണം വിട്ട ടോറസ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

insight kerala

പത്തനംതിട്ട പറക്കോട് നിയന്ത്രണം വിട്ട ടോറസ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പറക്കോട് സ്വദേശിനി 60 കാരി മറിയം ബീവി ആണ് മരിച്ചത്.
​ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡരികിലെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മറിയം ബീവി സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു.
​ നാട്ടുകാരും ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Share This Article