‘മലയിടംത്തുരുത്ത്’ നാളെ ഒഴിപ്പിക്കൽ ഇല്ല; റോജി എം ജോൺ നേരിട്ടെത്തി ഉറപ്പ് നൽകി

insight kerala

മലയിടംതുരുത്തുകാർക്ക് ആശ്വാസം. മന്ത്രി റോജി എം ജോൺ നേരിട്ടെത്തി പ്രശ്നം പരിഹിക്കാൻ നീക്കം നടത്തുന്നു.
ഈ കേസിൽ സർക്കാർ തന്നെ നേരിട്ട് കാര്യങ്ങൾ ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി ഉറപ്പുനൽകി.

“ഈ കേസിൽ ആദ്യമായാണ് സർക്കാർ നിയമപരമായി ഇടപെടുന്നത്.
ഇവർക്ക് ന്യായമായ വിധി ലഭിക്കാൻ സർക്കാർ ഇടപെടും. കോടതി വിധി എതിരായാൽ പുനരധിവസിപ്പിക്കും.
തിങ്കളാഴ്ച കോടതിയിൽ ഇക്കാര്യം അറിയിക്കും.
കമ്മിഷന്റെ കാര്യം സർക്കാരിന്റെ നിയന്ത്രണത്തിൽ അല്ല.
പോലീസിന്റെ ഭാഗത്തു നിന്നും ഇടപെടൽ ഉണ്ടാകില്ല. സർക്കാരിന് ഇവരുടെ കാര്യത്തിൽ ഉത്തരവാദിത്തം ഉണ്ട്.”

മന്ത്രി ഉറപ്പു നൽകി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article