എക്‌സ്‌ക്ലൂസീവ്
എം മാധവദാസ്
തിരുവനന്തപുരം: 2021-ല്‍െ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെടാനുള്ള പ്രധാനകാരണങ്ങളിലൊന്ന് പണത്തിന്റെ അഭാവമായിരുന്നുവെന്ന് പിന്നീട് വിലയിരുത്തലുണ്ടായിരുന്നു. പോസ്റ്റര്‍ ഒട്ടിക്കാന്‍ പോലും പണമില്ലാത്ത വിഷമത്തിലായിരുന്ന അക്കാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കടന്നുപോയത്. മുസ്‌ലീം ലീഗിനായിരുന്നു താരതമേന്യന മെച്ചപ്പെട്ട അവസ്ഥയുണ്ടായിരുന്നത്്. ഇത്തവണ ഭരണത്തിന്റെ തണലില്‍ എല്‍ഡിഎഫും, കേന്ദ്രത്തിന്റെ പിന്തുണയില്‍ ബിജെപിയും വലിയ രീതിയില്‍ പണം ഒഴുക്കിയപ്പോള്‍, കോണ്‍ഗ്രസ് പിടിച്ചുനിന്നത്, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ബദല്‍ നീക്കങ്ങളിലൂടെയാണ്. കെ സി, നിയുക്ത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പ്രയങ്കരനായതും അങ്ങനെയാണ്.
തെലങ്കാനയില്‍ മുഖ്യമന്ത്രി രേവന്ത്‌റെഡ്ഡിയും, കര്‍ണ്ണാടകയില്‍ ഡി കെ ശിവകുമാറും, വഴി കോടികളുടെ പണമാണ് വേണുഗോപാല്‍ എത്തിച്ചത്. ഓരോ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും ഇതുവഴി രണ്ടുകോടിരൂപയോളം കിട്ടിയെന്നാണ് അറിയുന്നത്. ഇതോടെ പ്രചാരണച്ചിലവിന് നെട്ടോട്ടമോടേണ്ട അവസ്ഥയില്ലാതെയായി. മാത്രമല്ല, ഓരോ സ്ഥാനാര്‍ത്ഥിയുടെയും പ്രശ്‌നങ്ങള്‍ അറിഞ്ഞ് കൃത്യമായ ഫോളോഅപ്പും, കെ സി വേണുഗോപാല്‍ നടത്തി. എന്നാല്‍ വി ഡി സതീശനാവാട്ടെ മണ്ഡലത്തില്‍വന്ന് പ്രസംഗിച്ച് പോവുന്നതിന് അപ്പുറത്തേക്ക് ഒന്നും ചെയ്തില്ല. പുറമെ ചിത്രത്തില്‍ ഇല്ലായിരുന്നുവെങ്കിലും, സഥാനാര്‍ത്ഥികളുടെ ജയത്തിനുവേണ്ട എല്ലാചരടുവലികളും നടത്തിയത് കെ സി വേണുഗോപാലാണ്.

എന്നാല്‍ ഈ ഫണ്ട് വാങ്ങിയ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇപ്പോള്‍ കെ സിക്കെതിരെ തിരിഞ്ഞിരിക്കയാണ്. വി.ഡി. സതീശനെ രാഷ്ട്രീയമായി തകര്‍ക്കാന്‍ കെ.സി ശ്രമിക്കയാണെന്നാണ് അവര്‍ പറയുന്നത്. ഇപ്പോള്‍ കെ സിക്ക് അനുകുല തരംഗം ഉണ്ടാക്കനായി പ്രമുഖ വാര്‍ത്താ ചാനലുകള്‍ക്കും ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കുമായി ലക്ഷക്കണക്കിന് രൂപയുടെ പിആര്‍ ഏജന്‍സികള്‍ നല്‍കിയെന്നും അക്ഷേപമുണ്ട്.
ദേശീയ തലത്തില്‍ സ്വാധീനമുള്ള ഒരു പ്രമുഖ ചാനലിന് രണ്ട് കോടി രൂപയും, വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ കേരളത്തിലെ മറ്റൊരു പ്രമുഖ ചാനലിന് ഒന്നര കോടി രൂപയും പ്രതിഫലമായി നല്‍കിയെന്നാണ് വി ഡി അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്. ഇതിന് പുറമെ, സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സതീശനെതിരെ പ്രചാരണം നടത്താന്‍ പണം കൊടുത്തിട്ടുണ്ടെന്നും പറയുന്നുത്. ‘മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ വി.ഡി. സതീശന്‍ പാര്‍ട്ടി വിടും’ എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കാനാണ് പിആര്‍ ഏജന്‍സികള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമാന്നാണ് വി ഡി അനുകൂലികള്‍ പറയുന്നത്. കെ.സി. വേണുഗോപാലിന്റെ സെക്രട്ടറിയും വിശ്വസ്തരായ രണ്ടുപേരാണ് കൊച്ചിയിലെത്തി മാധ്യമ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. പണം വിതരണം ചെയ്യുന്നതും വാര്‍ത്തകള്‍ തയ്യാറാക്കി നല്‍കുന്നതും ഇവരുടെ മേല്‍നോട്ടത്തിലാണെന്നാണ് ആരോപണം. പക്ഷേ ഇതൊന്നും ശരിയല്ല എന്നാണ് കെ സി പക്ഷം പറയുന്നത്. പടിപടിയായി ഉയര്‍ന്നുവന്ന കെ സി വേണുഗോപാലിന്, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ഹൃദയബന്ധമാണ്, നിയമസഭാകക്ഷിയിലെ ഭൂരിപക്ഷമായത് എന്ന് അവര്‍ പറയുന്നു.

