അമ്മയുടെ ഓഫീസിലെ തൊഴിൽ പീഡന ആരോപണത്തിൽ അന്വേഷണം

insight kerala

താരസഘടനയായ അമ്മയുടെ ഓഫീസിലെ തൊഴിൽ പീഡന ആരോപണത്തിൽ അന്വേഷണം.
ജനറൽ സെക്രട്ടറി കുക്കുപരമേശ്വരനും ട്രഷറർ ഉണ്ണി ശിവപാലും യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി.
ജോലി സമയം കഴിഞ്ഞിട്ടും പലദിവസങ്ങളിലും രാത്രി 10 മണി വരെ നിർബന്ധിച്ച് ജോലി ചെയ്യാൻ പറഞ്ഞുവെന്നാണ് പരാതി.
മാനേജർ പദവിയിൽ ജോലി ചെയ്യുന്ന പരാതിക്കാരിയെ വൃത്തിയാക്കൽ ജോലികൾക്കായി നിയോഗിച്ചു എന്നാണ് ആരോപണം .
യുവതിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

Share This Article