മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുൻപേ പാലാ മേലുകാവിൽ മാണി സി കാപ്പനെ നിയുക്ത മന്ത്രി എന്ന് വിശേഷിപ്പിച്ച് ഫ്ലെക്സ് ബോർഡ്. യുഡിഎഫ് മേലുകാവ് മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് ബോർഡ് വച്ചിരിക്കുന്നത്. നിയുക്ത മന്ത്രി മാണി സി കാപ്പന് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലെക്സ് ബോർഡഡിലുള്ളത്. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് വി ഡി സതീശൻ നേതൃത്വം നൽകിയ പുതുയുഗ യാത്രയുടെ പാലായിലെ സ്വീകരണത്തിൽ പാലായിൽ നിന്നും മന്ത്രി ഉണ്ടാകുമെന്ന് വി ഡി സതീശൻ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുകയും പാലാ മാണി സി കാപ്പൻ നിലനിർത്തുകയും ചെയ്ത സാഹചര്യത്തിൽ കാപ്പന് മന്ത്രി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാലായിലെ യുഡിഎഫ് പ്രവർത്തകർ.
