സിനിമ സഹസംവിധായകനെതിരെ മോഡൽ നൽകിയ പീഡന പരാതിയിൽ കേസെടുത്ത് മരട് പോലീസ്
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് സഹസംവിധായകൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിചെന്നാണ് പരാതി
സഹസംവിധായകനായ ജോജോമോൻ എന്ന ജോജോ കുരിശിങ്കലിനെതിരെയാണ് ആവർത്തിയുള്ള ബലാത്സംഗത്തിന് മരട് പോലീസ് കേസെടുത്തത്
ലൈംഗീക ബന്ധത്തിന് സമ്മതിക്കാതിരുന്നതോടേ പ്രതി കൂരമായി മർദ്ധിക്കുമായിരുന്നെന്നും യുവതി
ഡേറ്റിങ് ആപ്പായ ബംബിൾ വഴിയുള്ള പരിചയമാണ് പ്രതി മുതലെടുത്തത്
ദൃശ്യങ്ങൾ പകർത്തി പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും യുവതിയുടെ മൊഴി
രണ്ട് വിവാഹം കഴിഞ്ഞ പ്രതി ഇക്കാര്യം മറച്ച് വച്ച് തന്നെ വഞ്ചിച്ചതായും യുവതി
കേസിൽ പ്രതിയായതോടേ ജോജോ കുരിശിങ്കൽ ഒളിവിൽ പോയി
ഒളിവിൽ കഴിയാൻ പ്രതിക്ക് പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നതായും ആക്ഷേപം
വന്യമൃഗത്തെ കൊന്ന് ഇറച്ചിവിൽപ്പന നടത്തിയ കേസിലെ പ്രതി കൂടിയാണ് ജോജോ കുരിശിങ്കൽ

