കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടന്ന നിർണ്ണായക ചർച്ചകൾ അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് എ ഐ സി സി നിരീക്ഷക ദീപാദാസ് മുൻഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലും സമവായത്തിലെത്താൻ കഴിയാത്തതിനെത്തുടർന്നാണ് തീരുമാനം മാറ്റിവെച്ചത്. എ ഐ സിസി സംഘടനാകാര്യ സെക്രട്ടറി കെസി വേണുഗോപാൽ, വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർക്കൊപ്പമാണ് ദീപാദാസ് മുൻഷി മാധ്യമങ്ങളെ അറിയിച്ചു
ചേരി തിരിഞ്ഞുള്ള പ്രകടനങ്ങളിൽ നിന്ന് പ്രവർത്തകർ മാറി നിൽക്കണമെന്ന് ദീപാദാസ് മുൻഷി ആവശ്യപ്പെട്ടു. തങ്ങളുടെ പേരിലുള്ള ഫ്ളക്സ് പ്രചാരണങ്ങളും മറ്റും പൂർണമായും ഒഴിവാക്കണമെന്നും വി ഡി സതീശനും ചെന്നിത്തലയും കെ സി വേണുഗോപാലും മാധ്യമങ്ങളോട് വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ച ചർച്ചകളിലേക്ക് രാഹുൽ ഗാന്ധി കൂടി നേരിട്ട് എത്തിയതോടെ ഇന്ന് തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തടസ്സമാവുകയായിരുന്നു. മല്ലികാർജ്ജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല , വിഡി സതീശൻ , സണ്ണി ജോസഫ്, ദീപാദാസ് മുൻഷി എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
ക

