എ പി അനിൽകുമാറിനെതിരെ പോസ്റ്റർ; ‘കെ സി ഗ്രൂപ്പ് മാനേജർ ഇനി നിയമസഭ കാണില്ല’

insight kerala

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ നേതാക്കൾക്കെതിരെ പോസ്റ്ററുകൾ . എ പി അനിൽകുമാറിനെതിരെ വണ്ടൂരിൽ പോസ്റ്റർ. ‘കെ സി ഗ്രൂപ്പ് മാനേജർ ഇനി നിയമസഭ കാണില്ല’ എന്നാണ് പോസ്റ്ററിൽ പറയുന്നത്. പച്ചപ്പട, ജനപക്ഷം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചത്.

കഴിഞ്ഞദിവസം കേന്ദ്ര നിരീക്ഷകർ മടങ്ങിയ ശേഷം എ പി അനിൽകുമാർ രമേശ് ചെന്നിത്തലയെ കാണാൻ അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയിരുന്നു. സാധാരണ സൗഹൃദ സന്ദർശനം എന്നാണ് പ്രതികരിച്ചെങ്കിലും കെ സി വേണുഗോപാലിൻ്റെ ദൂതനായി എത്തി എന്നാണ് സൂചന. എ പി അനിൽകുമാർ ആണ് കെ സിക്ക് വേണ്ടി ചരട് വലികൾ നടത്തുന്നത് എന്നാണ് പൊതുവേ വിമർശനം ഉയരുന്നത്.

Share This Article