വി ഡി അനുകൂലികൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുന്നു; പ്രകടനം വ്യാപിക്കുന്നു

insight kerala

മുഖ്യമന്ത്രി ചർച്ചകൾ തകൃതിയായി പുരോഗമിക്കുമ്പോൾ വി ഡി സതീശന് വേണ്ടി തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചിരിക്കുന്നു. കണ്ണൂരിലും എറണാകുളത്തുമാണ് തെരുവിൽ ഇറങ്ങി വി ഡി അനുകൂലികൾ പ്രതിഷേധിക്കുന്നത്. കണ്ണൂർ ഇരിട്ടിയിലും എറണാകുളത്ത് തെട്ടൂരിലുമാണ് പ്രകടനം നടക്കുന്നത്. മറ്റു ഇടങ്ങളിലും പ്രകടനം വ്യാപിക്കും.

പട നയിച്ചവൻ നാട് നയിക്കട്ടെ എന്നാണ് മുദ്രാവാക്യം ഉയർത്തി പ്രകടനം നടത്തുന്നത്. പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിയും തെറിവിറങ്ങി പ്രതിഷേധിക്കുന്നു. കണ്ണൂരിൽ വിവിധ ഇടങ്ങളിൽ പരസ്യപ്രകടനത്തിന് തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. പഴയങ്ങാടി, ഇരിട്ടി മേഖലകളിലാണ് വി ഡി അനുകൂലികളുടെ പരസ്യ പ്രതിഷേധം

കെ സി വേണുഗോപാലിന്റെ വീട് അടങ്ങുന്ന മണ്ഡലത്തിലും, കെപിസിസി പ്രസിഡന്റിന്റെ ശക്തി കേന്ദ്രത്തിലും ആണ് വി ഡി അനുകൂല പ്രകടനങ്ങൾ.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article