തിരുവനന്തപുരം : എംഎൽഎമരുമായും എംപിമാരുമായും ഘടകകക്ഷികളുമായും മുതിർന്ന നേതാക്കളുമായും AICC നടത്തിയ കാഴ്ച അവസാനിച്ചു. എംഎൽഎമാരും എംപിമാരും അവരുടെ അഭിപ്രായം രേഖപ്പെടുത്തി. ഘടകക്ഷികളും നിലപാട് അറിയിച്ചു.
മുസ്ലിം ലീഗ് വി ഡി സതീശൻ മുഖ്യമന്ത്രിയാകണം എന്ന നിലപാടാണ് അറിയിച്ചത്. ഇത്രയേറെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയത്തിലേറിയതിന് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശന്റെ നേതൃപാടവത്തിന് കിട്ടിയ അംഗീകാരമായി ലീഗ് വിലയിരുത്തുന്നു. അതേസമയം ജോസഫ് വിഭാഗം സിറ്റിംഗ് എംഎൽഎമാർ മുഖ്യമന്ത്രി ആയാൽ മതി എന്ന നിലപാടാണ് അറിയിച്ചത്. കെ സി വേണുഗോപാലിനെ പിന്തുണച്ചില്ല. സതീശനോ ചെന്നിത്തലയോ എന്ന രീതിയിലാണ് ജോസഫ് വിഭാഗം നിലപാട് അറിയിച്ചത്. എന്നാൽ ആർഎസ്പി ആകട്ടെ ഹൈക്കമാൻഡ് ആരെ വേണമെങ്കിലും തീരുമാനിച്ചുകൊള്ളൂ പക്ഷേ തെരുവിൽ കലഹം ഉണ്ടാക്കാൻ പാടില്ല എന്ന നിലപാടാണ് വ്യക്തമാക്കിയത്. എത്രയും വേഗം തീരുമാനം ഉണ്ടാകണമെന്നും ആർഎസ്എസ് അഭിപ്രായപ്പെട്ടു. സിഎംപി ആകട്ടെ ഹൈക്കമാൻ്റ് തീരുമാനിക്കുന്ന അഭിപ്രായത്തെ പിന്താങ്ങും എന്ന നിലപാടണ് വ്യക്തമാക്കിയത്.
ഇന്ന് തന്നെ റിപ്പോർട്ട് ഹൈക്കമാൻ്റിന് കൈമാറും. ഇന്ന് രാത്രിയോ നാളെ രാവിലെയോ കൈമാറാനാണ് നിരീക്ഷകരുടെ തീരുമാനം.
ന

