തിരുവനന്തപുരം : തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇ പി ജയരാജൻ പങ്കെടുക്കുന്നില്ല. ഇ പി ജയരാജൻ കണ്ണൂരിൽ തുടരുന്നു. അല്പം മുമ്പാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ എല്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും യോഗത്തിൽ എത്തി.
തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവി വിലയിരുത്താൻ ചേരുന്ന സിപിഎം യോഗത്തിലാണ് ഇ പി ജയരാജൻ വിട്ടുനിൽക്കുന്നത്.
