രമേശ് ചെന്നിത്തല നാളെ ദില്ലിയിലേക്ക്

insight kerala

മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ രമേശ് ചെന്നിത്തല നാളെ ഡൽഹിയിലേക്ക് പോകുന്നു. കെ സി വേണുഗോപാൽ ഡൽഹിയിൽ തന്നെയുണ്ട്. കേരളത്തിലെ ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ നാളെ തിരുവനന്തപുരത്ത് വരാനിരിക്കെയാണ് രമേശ് ചെന്നിത്തല ഡൽഹിയിലേക്ക് പോകുന്നത്.

പാർട്ടിയിലെ സീനിയോറിറ്റിയും ഭരണ പരിചയവും സാമുദായിക പിന്തുണയും തനിക്ക് ഉണ്ട് എന്നാണ് രമേശ് ചെന്നിത്തലയുടെ അവകാശവാദം. വിജയത്തിൻറെ മുഴുവൻ അവകാശവും വി ഡി സതീശനുമേൽ കെട്ടിവെക്കാനുള്ള ശ്രമങ്ങൾക്ക് തടയിടും എന്നാണ് ചെന്നിത്തലയുമായി അടുത്ത വൃന്ദങ്ങൾ സൂചിപ്പിക്കുന്നത്.

Share This Article