നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ കിഫ്‌ബി സിഇഒ സ്ഥാനം രാജി വച്ച് കെ എം എബ്രഹാം .ഭരണ മാറ്റത്തിന് പിന്നാലെയാണ് പടിയിറക്കം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. കിഫ്‌ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് പകരം ചുമതല.കിഫ്ബി കടമെടുത്ത പണം ഇടത് മുന്നണിക്ക് തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണത്തിനായി ഉപയോഗിച്ചത് കെ എം എബ്രഹാമിന്റെ നടപടിയായിരുന്നു. അതിന് കൂട്ട് നിൽക്കാത്തവരെ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ച് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു.
