മുഖ്യമന്ത്രി ചർച്ചകൾക്കിടെ, കെ മുരളീധരനും കെ സുധാകരനും കൂടിക്കാഴ്ച നടത്തി

insight kerala

സംസ്ഥാനത്ത് ആരാകും മുഖ്യമന്ത്രി എന്നത് സംബന്ധിച്ച് കോൺഗ്രസ്സിൽ നിർണ്ണായകമായ നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ മുതിർന്ന നേതാക്കളായ കെ. സുധാകരനും കെ. മുരളീധരനും കൂടിക്കാഴ്ച നടത്തി. മുരളീധരന്റെ ഓഫീസിൽ എത്തിയാണ് സുധാകരൻ കൂടിക്കാഴ്ച നടത്തിയത്.മുഖ്യമന്ത്രി ആരാണെന്ന തീരുമാനം ഹൈക്കമാൻഡിൻ്റേത് ആണെന്നും അത് തീരുമാനിക്കേണ്ടത് കെ സുധാകരനോ കെ മുരളീധരനോ അല്ലെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം രണ്ട് മുൻ കെപിസിസി പ്രസിഡൻ്റുമാർ തമ്മിലുള്ള കൂടിക്കാഴ്ച ആനക്കാര്യം അല്ലെന്നും ചർച്ചയാക്കേണ്ടതില്ലെന്നും കെ മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെന്ന് തീരുമാനിക്കാൻ കാലതാമസം ഉണ്ടാവില്ല.
ഫ്ലക്സ് നോക്കി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന രീതി കോൺഗ്രസിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക

Share This Article