ആലപ്പുഴ പള്ളിക്കലിൽ ഏഴുവയസുകാരന് സൂര്യാതപം ഏറ്റു. രണ്ടാം ക്ലാസ് വിദ്യാർഥി മാധവ് ബാബുവിനാണ് മുഖത്ത് സൂര്യാതപം ഏറ്റത്.വീട്ടുമുറ്റത്ത് കളിച്ചു കൊണിരുന്നപ്പോഴായിരുന്നു സംഭവം. വീട്ടിൽ വന്നപ്പോൾ മുഖത്ത് തീ പൊള്ളിയ പോലെ കണ്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സൂര്യാതപം ആണെന്ന് സ്ഥിരീകരിച്ചത്. പള്ളിക്കൽ സ്വദേശികളായ ബാബുവിന്റെയും മഞ്ജുഷയുടെയും മകനാണ്.
